ന്യുയോര്‍ക്ക്: ക്വീന്‍സിലെ ഫ്‌ളഷിങ്ങില്‍ ദീര്‍ഘവര്‍ഷങ്ങളായി താമസിക്കുന്ന എം. ഡേവിഡിന്റെ ഭാര്യ സുമിത്രാ ഡേവിഡ് (74) നിര്യാതയായി. ഫ്‌ല ഷിങ്ങ് ഹോസ്പിറ്റലിലെ നേഴ്‌സിങ്ങ് സേവനത്തിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

ലോങ്ങ് ഐലന്‍ഡിലെ സീഫോര്‍ഡ് സി എസ് ഐ ചര്‍ച്ച് ഇടവകാംഗമാണ് പരേത. ഇടവകയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുകയും, സ്ത്രീജന സഖ്യത്തിനു നേതൃത്വം നല്‍കുകയും ചെയ്തു.

ആലുവാ സ്വദേശിയായ സുമിത്ര റൂര്‍ക്കലയിലെ ഐ ജി ഹോസ്പിറ്റലില്‍ നിന്നും നേഴ്‌സിങ്ങ് പാസ്സായി എണ്‍പതുകളില്‍ അമേരിക്കയിലെത്തി.

മക്കള്‍: ബീന ഡേവിഡ്, പ്രവീണ്‍ ഡേവിഡ്, തമ്പി ഡേവിഡ്, ലെനി ഡേവിഡ്, മരുമകള്‍: തമോയ ഡേവിഡ്. കൊച്ചുമകള്‍: ഇസബെല്ല.

സംസ്‌കാരം പിന്നീട്‌