ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരിയായ പുനീത് കൗര്‍ ധാണ്ടെയ്ക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

സുശാന്തിന്റെയും ദിശയുടെയും മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. ജൂണ്‍ എട്ടിനാണ് മുംബൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് ദിശ സാലിയന്‍ മരിച്ചത്. ജൂണ്‍ പതിനാലിന് സുശാന്തിനെ ഫ്‌ളാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.