പാട്ന • കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സുശാന്ത് സിംഗ് രജ്പുത്തിന്റെ ബന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത‍ ഞെട്ടലോടെയാണ് നാം കേട്ടത്. മുംബൈയില്‍ സുശാന്തിന്റെ ശവസംസ്കാരം നടക്കുന്ന സമയത്ത് പട്നയില്‍ വച്ചാണ് ബന്ധുവായ സുധ സിംഗ് മരിച്ചത്. ഇപ്പോള്‍ മറ്റൊരു വലിയ വാര്‍ത്ത കൂടി പുറത്തുവരുന്നു. സുശാന്ത് സിംഗിന്റെ വിയോഗത്തില്‍ മനംനൊന്ത് ആരാധിക ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. നടന്റെ മരണവാര്‍ത്ത വന്നത് മുതല്‍ അവള്‍ അസ്വസ്ഥയായിരുന്നു. അവള്‍ നടന്റെ വീഡിയോ വീണ്ടും വീണ്ടും കണ്ടിരുന്നതായും പറയപ്പെടുന്നു.

പട്നയിലെ രാജേന്ദ്ര നഗര്‍ പ്രദേശത്ത് റോഡ് നമ്ബര്‍ 12 ല്‍ താമസിക്കുന്ന 17 കാരിയാണ് തൂങ്ങിമരിച്ചത്. പെണ്‍കുട്ടി പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. സുശാന്തിന്റെ മരണവാര്‍ത്തയെ തുടര്‍ന്ന് മകള്‍ അസ്വസ്ഥയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. അദ്ദേഹത്തിന്റെ സിനിമയും മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും കാണുകയായിരുന്നു.

തിങ്കളാഴ്ച രാത്രി വൈകി അവള്‍ അത്താഴം കഴിച്ച്‌ ടെറസില്‍ നടക്കാന്‍ പോയി. ഒരു ചെറിയ നടത്തത്തിന് ശേഷം അവളുടെ മുറിയില്‍ ഉറങ്ങാന്‍ പോയി. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിട്ടും മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തപ്പോള്‍ വീട്ടുകാര്‍ അവളെ വിളിച്ചു. മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ ബലംപ്രയോഗിച്ച്‌ തുറക്കുമ്ബോള്‍ പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നതാണ് കാണുന്നത്. കുടുംബം ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.