ന്യൂജഴ്‌സി ∙ ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 25 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 25ന് ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടും .

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സിഡിസി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സാമൂഹിക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും ആയിരിക്കും തിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.

2013 ഒക്ടോബര്‍ 17 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച്ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോണ്‍ ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍സെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില് ലഭിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 16 ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി ഫാ.ലിഗോറിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ് .തോമസ് വാര്‍ഡ് നേതൃത്വം നല്‍കും. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ നൊവേനയും, പ്രാര്‍ത്ഥനകള്‍ക്കും വിവിധ വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും.

പതിനാറാം തീയതി സെന്റ്.തോമസ് വാര്‍ഡ്, പതിനേഴാം തിയതി സെന്റ്്.മേരീസ് വാര്‍ഡ്, പതിനെട്ടാം തിയതി സെന്റ് പോള്‍സ് വാര്‍ഡ്, പത്തൊമ്പതാം തിയതി സെന്റ് ജോസഫ് വാര്‍ഡ്, ഇരുപതാം തിയതി സെന്റ് ജോര്‍ജ് വാര്‍ഡ്, ഇരുപത്തിഒന്നാം തിയതി സെന്‍റ്. ആന്റണി വാര്‍ഡ്, ഇരുപത്തിരണ്ടാം തിയതി സെന്റ് ജൂഡ് വാര്‍ഡ്, ഇരുപത്തിമൂന്നാം തിയതി സെന്റ് അല്‍ഫോന്‍സാ വാര്‍ഡ്, ഇരുപത്തിനാലാം തിയതി സെന്‍റ്. തെരേസ വാര്‍ഡ്, എന്നിങ്ങനെ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധന്റെ പ്രധാന തിരുനാളായ ഒക്ടോബര്‍ 25 ന് ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിയും, ദിവ്യബലിക്കു ശേഷം ലദീഞ്ഞും, തിരുശേഷിപ്പ് വണക്കവും, തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീർഥാടകരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934), മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908) 4002492, ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076, ബിന്‍സി ഫ്രാന്‍സിസ് (കോര്‍ഡിനേറ്റര്‍), 9085314034, ജോജോ ചിറയില്‍ (കോര്‍ഡിനേറ്റര്‍) 7322154783, ജെയിംസ് പുതുമന (കോര്‍ഡിനേറ്റര്‍) 7322164783.