ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടിയതിന് പിന്നാലെ റെ​ഡ്, ഓ​റ​ഞ്ച്, ഗ്രീ​ന്‍ സോ​ണു​ക​ള്‍ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം സംസ്ഥാനങ്ങള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍. സോ​ണു​ക​ള്‍ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ഉ​ന്ന​യി​ച്ചി​രു​ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

മേയ് 17 മുതല്‍ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ കാലയളവ്. ഈ സമയത്ത് ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല.സംസ്ഥാനത്തിനകത്തെ ബസ് സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍,​ തിയേറ്ററുകള്‍,​ ഷോപ്പിംഗ് മാളുകള്‍ എന്നിവയും അടഞ്ഞുകിടക്കും. ആരാധനാലയങ്ങള്‍ തുറക്കാനും അനുമതിയില്ല. സ്‌കൂള്‍, കോളേജുകള്‍, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഓണ്‍ലൈന്‍-വിദൂര പഠനക്രമം തുടരും.