സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂലൈ 16 ന്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് കേരള മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം ലഭിക്കും.

 

പോളിടെക്നിക് കഴിഞ്ഞ് എന്‍ജിനീയറിംഗ് ലാറ്ററല്‍ എന്‍ട്രിക്ക് പ്രവേശനപരീക്ഷ ഒഴിവാക്കി. എല്‍എല്‍ബി മൂന്നാം വര്‍ഷ പരീക്ഷ ജൂണ്‍ 13ന്. അഞ്ചാംവര്‍ഷ പരീക്ഷ ജൂണ്‍ 14ന്.

എംബിഎ പരീക്ഷ ജൂണ്‍ 21ന്, എംസിഎ പരീക്ഷ ജൂലൈ നാലിന്. പോളിടെക്നിക് അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം. പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുള്ള കോളജുകളില്‍ പരീക്ഷയെഴുതാം.