ലോസ് ആഞ്ജലീസ്:’ദ ഷാഡോ ഓഫ് ദ വിന്‍ഡ്’ എന്ന വിഖ്യാത നോവലിന്റെ രചയിതാവ് കാര്‍ലോസ് റൂയിസ് സഫോണ്‍ അന്തരിച്ചു. 55 വയസ്സായിരുന്നു.രണ്ടുവര്‍ഷത്തോളമായി കാന്‍സറിന് ചികിത്സയിലായിരുന്ന കാര്‍ലോസ് റൂയിസിന്റെ അന്ത്യം അമേരിക്കയിലെ ലോസ് ആഞ്ജലീസിലായിരുന്നു.
2001 ല്‍ പുറത്തിറങ്ങിയ ‘ദ ഷാഡോ ഓഫ് വിന്‍ഡ്’ പന്ത്രണ്ടോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്പാനിഷ് ഭാഷയിലാണ്
ഈ നോവല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്.ഇവയുടെ 15 മില്യണിലധികം കോപ്പികളാണ് ലോകമാകമാനം വിറ്റഴിഞ്ഞത്.
1993 ലാണ് സഫോണിന്റെ ആദ്യ നോവല്‍ ‘ദ പ്രിന്‍സ് ഓഫ് മിസ്റ്റ്’ പുറത്തിറങ്ങിയത്. കൗമാരക്കാര്‍ക്ക് വേണ്ടി എഴുതിയ നോവല്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി സാഹിത്യ പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.
സഫോണിന്റെ മരണത്തില്‍ സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. ലോകത്തെമ്ബാടും നിന്ന് ഏറ്റവും കൂടുതല്‍ വായനക്കാരെ സമ്ബാദിച്ച സ്പാനിഷ് എഴുത്തുകാരിലൊരാള്‍ എന്നാണ് അനുശോചന സന്ദേശത്തില്‍ അദ്ദേഹം എഴുതിയത്. താങ്കളുടെ കഥകളിലൂടെ യാത്ര നടത്താന്‍ ഞങ്ങള്‍ക്ക് അവസരമൊരുക്കിയതിന് നന്ദി എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.