ശാസ്താംകോട്ട :∙ ശാസ്താംകോട്ട സ്റ്റേഷനിലെ 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. എന്നാല്‍ ഇതുവരെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു പരാതി ഉണ്ട്. പ്രാഥമിക സ

ശാസ്താംകോട്ട :∙ ശാസ്താംകോട്ട സ്റ്റേഷനിലെ 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. എന്നാല്‍ ഇതുവരെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു പരാതി ഉണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളത്. പകരം സംവിധാനം ഒരുക്കാനും കോവിഡ് വ്യാപന സാധ്യത തടയാനും നടപടിയില്ലെന്നാണ് പരാതി . പരിശോധന ഫലം എത്തുന്നത് വരെയും ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍, റൂറല്‍ എസ്പി എന്നിവര്‍ക്കൊപ്പം വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധനയിലും സമ്പര്‍ക്ക പട്ടികയിലുള്ള പൊലീസുകാരാണ് പോയിരുന്നത് . പരാതികളും മറ്റ് ആവശ്യങ്ങളുമായി സ്റ്റേഷനില്‍ എത്തുന്നവരും ഇതോടെ പെട്ടിരിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവുമായി എത്തിയ പ്രതിയും ബന്ധുക്കളും അഭിഭാഷകനും ഇതേതുടര്‍ന്ന് ക്വാറന്റീനിലായി. കോവിഡ് സ്ഥിതീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയുമായി കോടതിയില്‍ പോയിരുന്നു . ഇതേ തുടര്‍ന്ന് കോടതി താല്‍ക്കാലികമായി അടച്ചിടുകയാണ്.

തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താലൂക്ക് ഓഫിസും അടക്കേണ്ട അവസ്ഥയാണ് . എന്നാല്‍ പൊലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കാന്‍ നടപടി ഒന്നും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ശൂരനാട് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുതിയ പൊലീസ് സംഘത്തെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. എന്നാല്‍ ശാസ്താംകോട്ടയില്‍ അവസാനഘട്ടത്തില്‍ മാത്രമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയതെന്നും പരാതിയുണ്ട് .

സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളത്. പകരം സംവിധാനം ഒരുക്കാനും കോവിഡ് വ്യാപന സാധ്യത തടയാനും നടപടിയില്ലെന്നാണ് പരാതി . പരിശോധന ഫലം എത്തുന്നത് വരെയും ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.