ന്യൂഡല്‍ഹി: കേരളത്തിനെതിരെ വിമര്‍ശനവുമായി റെയില്‍വേമന്ത്രി പീയുഷ് ഗോയല്‍. മുംബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സ്വന്തം ജനത്തെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ എന്താകുമെന്ന് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിക്കുകയുണ്ടായി. കേരളം എതിര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ താനെയില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.