റിയാദ്: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് സൗദി അറേബ്യയില്‍ രോഗമുക്തരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. തി-ങ്കളാഴ്ച 3026 പേര് സുഖം
പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി. എന്നാല്‍ പുതുതായി 2593 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതടക്കം ആശുപത്രികളില്‍
ചികിത്സയില്‍ കഴിയുന്നവര്‍ ആകെ 28277 പേരാണ്. സുഖം പ്രാപിച്ചവരുടെ എണ്ണത്തേക്കാള്‍ കുറവാണിത് എന്നത് ആശ്വാസത്തിന് വക നല്‍കുന്നതാണ്.
രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 57345 ആയി. ചികിത്സയിലുള്ളവരില്‍ 237 പേരാണ് ഗുരുതരാവസ്ഥയില്‍. ബാക്കിയുള്ളവരുടെ ആരോഗ്യനില പുരോഗതിയിലാണ്.
തിങ്കളാഴ്ച എട്ട് വിദേശികള്‍ കൂടി മരിച്ചിട്ടുണ്ട്. ആകെ മരണസംഖ്യ 320 ആയി. മക്ക (4), ജിദ്ദ (1), മദീന (1), ദമ്മാം (1), ബുറൈദ (1) എന്നിവിടങ്ങളിലാണ് മരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ രോഗികളില്‍ 25 ശതമാനം സ്ത്രീകളും 11 ശതമാനം കുട്ടികളുമാണ്. യുവാക്കള്‍ മൂന്ന് ശതമാനമാണ്. രോഗബാധിതരില്‍ സൗദി പൗരന്മാരുടെ എണ്ണം 44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ബാക്കി 56 ശതമാനം വിവിധ വിദേശരാജ്യക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15549 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ 601954 ടെസ്റ്റുകള്‍ നടന്നു.
രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ് സര്‍വേ ഒരു മാസം പൂര്‍ത്തിയാക്കി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമിെന്റ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലുപേര്‍ കൂടി മരിച്ചതോടെ മക്കയില്‍ 134 ഉം ഒരോരുത്തര് മരിച്ച് ജിദ്ദയില്‍ 95 ഉം മദീനയില്‍ 42ഉം ദമ്മാമില്‍ ആറും ബുറൈദയില്‍ മൂന്നുമായി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 137 ആയി.
പുതിയ രോഗികള്‍: റിയാദ് 642, മക്ക 510, ജിദ്ദ 305, മദീന 245, ദമ്മാം 174, ഹുഫൂഫ് 147, ഖോബാര്‍ 133, ഖത്വീഫ് 71, ത്വാഇഫ് 64, ദറഇയ 44, ദഹ്റാന്‍ 34, ജുബൈല്‍ 33, ഹാസം അല്‍ജലാമീദ് 23, ബുറൈദ 18, അല്‍സഹന്‍ 18, യാംബു 16, അബ്ഖൈഖ് 10, തബൂക്ക് 9, ശറൂറ 9, അല്‍ഖര്‍ജ് 9, ദുബ 8, ഹാഇല്‍ 8, മന്‍ഫ അല്ഹുൈദദ 7, ഹഫര്‍ അല്‍ബാത്വിന്‍ 6,
അല്‍ജഫര്‍ 4, ജദീദ അറാര്‍ 4, മഹദ് അല്‍ദഹബ് 3, ഖുലൈസ് 3, അല്‍റയീന്‍ 3, റൂമ 3, ഖമീസ് മുശൈത് 2, മഹായില്‍ 2, റാസതനൂറ 2, അറാര്‍ 2, ഹുത്ത ബനീ തമീം 2,
റുവൈദ 2, ദവാദ്മി 2, സുല്‍ഫി 2, അല്‍ഖഫ്ജി 1, നാരിയ 1, ഉനൈസ 1, അല്‍ഗാര 1, അല്‍ഗസല 1, സുലൈമാനിയ 1, താദിഖ് 1, മജ്മഅ 1, ലൈല 1, വാദി ദവാസിര്‍ 1,
സുലൈയില്‍ 1, ഹുത്ത സുദൈര്‍ 1, വുതലേന് 1, മറാത് 1
മരണസംഖ്യ: മക്ക 135, ജിദ്ദ 95, മദീന 42, റിയാദ് 18, ദമ്മാം 6, ഹുഫൂഫ് 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 3, ജീസാന് 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അല്‍ബദാഇ 1,
തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിര്‍ 1, യാംബു 1, റഫ്ഹ 1, അല്‍ഖര്‍ജ് 1, നാരിയ 1