സൗദി അറേബ്യയില്‍ ഇന്ന് 373 കൊവിഡ് ബാധിതര്‍ സുഖം പ്രാപിച്ചു. 348 പേര്‍ക്ക് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 342,202 പോസിറ്റീവ് കേസുകളില്‍ 328,538 പേര്‍ രോഗമുക്തി നേടി.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5185 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. ഞായറാഴ്ച നടത്തിയ 38,385 ടെസ്റ്റ് ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 7,354,136 ആയി.