സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 3288 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 37 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിയാദില്‍ മാത്രം 1099 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 108571 ഉം മരണ സംഖ്യ 783 ഉം ആയി.

രാജ്യത്ത് 1815 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുളില്‍ രോഗമുക്തി നേടിയത്. ഇതോടെ 76339 പേര്‍ ഇതിനകം സുഖം പ്രാപിച്ചു. 31449 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 1686 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.