റിയാദ് : സൗദിയില്‍ 10പ്രവാസികള്‍ കൂടി ബുധനാഴ്ച കോവിഡ് ബാധിച്ച്‌ മരിച്ചു. ജിദ്ദയില്‍-7, മക്കയില്‍-3 എന്നിങ്ങനെ 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. 2691 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 339ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62545ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1844 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ രോഗ മുക്തരായവരുടെ എണ്ണം 33478ആയി ഉയര്‍ന്നു. നിലവില്‍ 28728 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 276 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്

261 ഇ​ന്ത്യ​ക്കാ​ര്‍ ഉള്‍പ്പെടെ 804പേര്‍ക്ക് കൂടി ബുധനാഴ്ച കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17,568ഉം, മ​ര​ണ​സം​ഖ്യ 124ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 പേ​ര്‍ കൂടി സുഖം പ്രാപിച്ചതോടെ രോ​ഗ​മു​ക്തി നേടിയവരുടെ എണ്ണം 4,885 ആയി ഉയര്‍ന്നു. 12,559 പേ​രാ​ണ് നിലവില്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 167 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 256,559 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. ഫ​ര്‍​വാ​നി​യ ഗ​വ​ര്‍​ണ​റേ​റ്റ് 339, ഹ​വ​ല്ലി ഗ​വ​ര്‍​ണ​റേ​റ്റ് 126, അ​ഹ്മ​ദി ഗ​വ​ര്‍​ണ​റേ​റ്റ് 207, ജ​ഹ്റ ഗ​വ​ര്‍​ണ​റേ​റ്റ് 86, കാ​പി​റ്റ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റ് 46 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കോവിഡ് ബാധിതരുടെ എണ്ണം.

ഖത്തറില്‍ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. 62 കാരനായ പ്രവാസിയാണ് ബുധനാഴ്ച മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ള വ്യക്തിയാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,255 പേരില്‍ നടത്തിയ പരിശോധനയില്‍ 1,491 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 16ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,097ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 6,600 ആയി ഉയര്‍ന്നു. 30,481പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 172 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ 1,70,437ലെത്തി.