റിയാദ്: കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതിന് ശേഷം സൗദിയില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കോഴിക്കോേട്ടക്ക് പുറപ്പെട്ടു. 152 യാത്രക്കാരുമായി വെള്ളിയാഴ്ച ഉച്ചക്ക് 12.45നാണ് വിമാനം യാത്ര തിരിച്ചത്. രാത്രി 11ഒാടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. 148 മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്.
യാത്രക്കാരില്‍ 70ഒാളം സ്ത്രീകള്‍ ഗര്‍ഭിണികളാണ്. രാവിലെ 10 മണി മുതല്‍ തന്നെ യാത്രക്കാരെല്ലാം എത്തിയെന്നും ബോഡി, ലഗേജ് ചെക്ക് ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിെന്റ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയ ശേഷമാണ് യാത്രക്കാരെ ടെര്‍മിനല്‍ ലോബിയിലേക്ക് പറഞ്ഞുവിട്ടതെന്നും എയര്‍ ഇന്ത്യയുടെ റിയാദ് എയര്‍പ്പോര്‍ട്ടിലെ ഡ്യൂട്ടി മാനേജര്‍ സിറാജുദ്ദീന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
തെര്‍മല്‍ കാമറ സ്കാനിങ് ടെസ്റ്റും സാധാരണ രീതിയിലെ ശരീരോഷ്മാവ് പരിശോധനയുമാണ് നടത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ് റിയാദില്‍ നിന്ന് പുറപ്പെട്ടത്. റിയാദ് എയര്‍പ്പോര്‍ട്ടില്‍ നിന്ന് തെര്‍മല്‍ സ്ക്രീനിങ്ങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാര്‍ വിമാനത്തില്‍ പുറപ്പെട്ടത്. എല്ലാവരും മാസ്കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടികളെടുത്തും അതിന് അനുയോജ്യമായ വേഷം അണിഞ്ഞുമാണ് വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരെ വരവേറ്റത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് അനുമതി ലഭിച്ച ആദ്യ യാത്രാസംഘത്തില്‍ കൂടുതലും സ്ത്രീകളാണ്. വിവിധ കാലയളവുകളിലെ ഗര്‍ഭാവസ്ഥകളിലുള്ളവരാണ് അവരെല്ലാം. അതില്‍ അധികവും നഴ്സുമാരാണ്. മറ്റ് രോഗങ്ങള്‍ മൂലം പ്രായസപ്പെടുന്നവരും യാത്രക്കാരിലുണ്ട്. വളരെ പ്രായം ചെന്ന വീല്‍ച്ചെയര്‍ യാത്രക്കാരുമുണ്ട്.
കൊല്ലം മടത്തറ സ്വദേശി ഷാജു രാജന് അര്‍ബുദ ചികിത്സക്ക് വേണ്ടിയാണ് നാട്ടിലേക്ക് പോകുന്നത്. റിയാദില്‍ ഡ്രൈവറായ ഷാജു തിരുവനന്തപുരം ആര്.സി.സിയാണ് ലക്ഷ്യം വെച്ചാണ് പോകുന്നതെങ്കിലും കോഴിക്കോട്ട് ഇറങ്ങിയ ശേഷം അവിടെ നിന്ന് തിരുവനന്തപുരത്ത് എത്താനുള്ള താല്ക്കാലികമായ സാേങ്കതിക ബുദ്ധിമുട്ട് പരിഗണിച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഇടപെട്ട് കോഴിക്കോട് എം.വി.ആര് കാന്‍സര്‍ സെന്ററില്‍ താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
രാത്രി 11മണിയോടെ കരിപ്പൂരിലെത്തുന്ന ഷാജു രാജന് അവിടേക്കാവും പോവുക. റിയാദില്‍ നിന്ന് 600 കിലോമീറ്ററകലെ അല്അഹ്സയിലെ കിങ് ഫൈസല്‍ ആശുപത്രിയിലെ സ്തനാര്‍ബുദ വിഭാഗത്തില്‍ സ്റ്റാഫ് നഴ്സായ കൊല്ലം ശാസ്താം കോട്ട മുതുപിലാക്കോട് സ്വദേശി പ്രീതി തോമസും റിയാദിലെത്തി യാത്രക്കായി ടെര്‍മിനലില്‍ കാത്തിരിപ്പുണ്ട്. ഒമ്ബത് മാസം ഗര്‍ഭിണിയായ അവരെ സൗദി ആരോഗ്യവകുപ്പിെന്റ വാഹനത്തിലാണ് വ്യാഴാഴ്ച റിയാദ് എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചത്.
മാധ്യമപ്രവര്ത്തകന് ഷക്കീബ് കൊളക്കാടനും ഭാര്യയും കൂടി എയര്‍പ്പോര്‍ട്ടില്‍ എത്തി അവരെ സ്വീകരിച്ച് റിയാദിലെ എയര്‍ ഇന്ത്യ ഒ ാഫീസില്‍ കൊണ്ടുവരികയും ടിക്കറ്റ് കൈപ്പറ്റുകയുമായിരുന്നു. ഷക്കീബിെന്റ വീട്ടില്‍ താമസിച്ച അവര്‍ ഇന്ന് രാവിലെ തന്നെ എയര്‍പ്പോര്‍ട്ടിലെത്തിയിരുന്നു. പ്രീതിയുടെ ഭര്‍ത്താവ് ദുബൈയിലാണ് ജോലി ചെയ്യുന്നത്. കോഴിക്കോെട്ടത്തുന്ന പ്രീതിയെ സംസ്ഥാന ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്ത ആംബുലന്‍സില്‍ കൊല്ലത്തെ വീട്ടിലെത്തിക്കും. റിയാദ് ശുമൈസി കിങ് സഉൗദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മഞ്ജു തോമസ് എട്ട് മാസം ഗര്‍ഭിണിയാണ്. വേള്‍ഡ് മലയാളി ഫെഡറേഷന് പ്രവര്‍ത്തകരാണ് അവരെ രാവിലെ തന്നെ എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചത്.