റിയാദ്: മലയാളി നഴ്‌സിനെ റിയാദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് മരിച്ചത്.
ജോലി ചെയ്യുന്ന ആശുപത്രിക്കു സമീപം ഉള്ള താമസസ്ഥലത്തെ സ്റ്റെയര്‍കേസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഒന്നര വര്‍ഷമായി അല്‍ജസീറ ആശുപത്രിയില്‍ ജോലി ചെയ്‌തു വരികയായിരുന്നു. ഭർത്താവ് നോബിൾ ഏക മകൻ ക്രിസ് നോബിൾ എന്നിവർ നാട്ടിലാണ്. മൃതദേഹം ശുമൈസി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരണത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നോബിൾ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുള്ളതിനാൽ
അന്വേഷണ നടപടികള്‍ പൂർത്തിയായതിനു ശേഷം ശേഷമേ മൃതദേഹം നാട്ടിലേക്കു എത്തിക്കാൻ കഴിയുകയുള്ളു.