റിയാദ്​: സൗദി അറേബ്യയില്‍ ​പുതിയ രോഗികളുടെയും ചികിത്സയില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ കാര്യമായ കുറവ്​. ബുധനാഴ്​ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത്​ 418 പേര്‍ക്ക്​ മാത്രമാണ്​. അതെസമയം നേരത്തെ രോഗം ബാധിച്ച്‌​ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും കഴിയുന്നവരുടെ എണ്ണം 10683 ആയും കുറഞ്ഞു. ഇതില്‍ 993 പേര്‍ക്ക്​ മാത്രമാണ്​ ഗുരുതര സ്ഥിതിയുള്ളത്​.

24 മണിക്കൂറിനിടെ 612 കോവിഡ്​ ബാധിതര്‍ സുഖം പ്രാപിക്കുകയും 29 പേര്‍ രാജ്യത്തി​െന്‍റ വിവിധ ഭാഗങ്ങളില്‍ മരിക്കുകയും ചെയ്​തു. ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 334,605 പോസിറ്റീവ്​ കേസുകളില്‍ 319154 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4768 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.4 ശതമാനമായി ഉയര്‍ന്നു. 1.4 ശതമാനമാണ്​ മരണനിരക്ക്​. റിയാദ്​ 4, ജിദ്ദ 5, മക്ക 2, ഹുഫൂഫ്​ 1, ദമ്മാം 1, ത്വാഇഫ്​ 1, മുബറസ്​ 1, അബൂ അരീഷ്​ 1, ദമദ്​ 1, ഖമീസ്​ മുശൈത്ത്​ 1, ഹാഇല്‍ 1, ബുറൈദ 1, അബഹ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, തബൂക്ക്​ 1, ജീസാന്‍ 2, മഹായില്‍ 1, സാംത 1 എന്നിവിടങ്ങളിലാണ് ബുധനാഴ്​ച മരണങ്ങള്‍ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 43. മക്ക​ 31, റിയാദ്​ 31, യാംബു​​​ 29, ഹുഫൂഫ്​ 25, മദീന 23, ബല്‍ജുറഷി 21, ദമ്മാം 21, ഖമീസ്​ മുശൈത്ത്​​ 15, ജീസാന്‍ 15, അബഹ 12, മുബറസ്​ 11, ഖഫ്​ജി 10, അല്ലൈത്​ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്​ച 47,320 സാമ്ബിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,491,493 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1076, ജിദ്ദ 952, മക്ക 747, ഹുഫൂഫ്​ 249, ത്വാഇഫ്​ 203, ദമ്മാം 136, മദീന 133, അബഹ 112, ജീസാന്‍ 106, ബുറൈദ 98, മുബറസ്​ 76, ഹാഇല്‍ 70, തബൂക്ക്​ 69, ഹഫര്‍ അല്‍ബാത്വിന്‍ 69, അറാര്‍ 63, സബ്​യ 43, മഹായില്‍ 43, അല്‍ബാഹ 37, ഖത്വീഫ് 34, അബൂ അരീഷ്​ 32, സകാക 27, ബീഷ​ 27, ഖമീസ്​ മുശൈത്ത്​​ 27, അല്‍റസ്​ 25, ബെയ്​ഷ്​ 24, വാദി ദവാസിര്‍ 23, ഖര്‍ജ്​ 20, അല്‍ഖുവയ്യ 18, സാംത 18, നജ്​റാന്‍ 16, അയൂണ്‍ 17, ഖോബാര്‍ 15, ​ഉനൈസ 12, അല്‍മജാരിദ 11, റിജാല്‍ അല്‍മ 9, അല്‍നമാസ്​ 8, അല്‍അര്‍ദ 7, റഫ്​ഹ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദര്‍ബ്​ 6, ജുബൈല്‍ 5, അല്‍-ജഫര്‍ 5, സു​ൈലയില്‍ 4, ഖുന്‍ഫുദ 4, അഹദ്​ മസാറ 4, ശഖ്​റ 4, മുസാഹ്​മിയ 4, ദമദ്​ 4, നാരിയ 3, യാംബു 3, അല്‍മദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാന്‍ 3, ഖുറയാത്​ 3, ബല്ലസ്​മര്‍ 3, ഹായ്​ത്​ 3, സുല്‍ഫി 3, അല്‍ദായര്‍ 3, അല്‍ബദാഇ 2, ഹുത്ത സുദൈര്‍ 2, അയൂണ്‍ അല്‍ജുവ 2, തുവാല്‍ 2, റാബിഖ്​ 2, ശറൂറ 2, ദുര്‍മ 1, താദിഖ്​ 1, മന്‍ദഖ്​ 1, ഫുര്‍സാന്‍ 1, ദൂമത്​ അല്‍ജന്‍ഡല്‍ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുല്‍വ 1, ഖഹ്​മ 1, അല്‍ഖൂസ്​ 1, തബര്‍ജല്‍ 1, ബഖഅ 1, അബ്​ഖൈഖ്​ 1