സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2752 ആയി.രോഗബാധിതരില്‍ 2163 പേര്‍ ചികിത്സയിലാണ്. 38 പേര്‍ മരിച്ചു. 551 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
തിങ്കളാഴ്ച മാത്രം 203 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ക്രമാതീതമായി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ആ്യന്തര മന്ത്രാലയം തിങ്കളാഴ്ച രാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് 24 മണിക്കൂര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.