റിയാദ്: സൗദി അറേബ്യയിലെ ദമാമില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പന് ബെന്നി(53) ആണ് മരിച്ചത്. ന്യുമോണിയയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ബെന്നിയെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ദമാമില്‍ സാലം ബെല്ഹാമര് കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം കോവിഡ് പ്രോട്ടക്കോള്‍ അനുസരിച്ച് സംസ്കരിക്കും. ഭാര്യ ടെസി. മകന് മേബിള്‍ ബെന്നി