കോവിഡ് വേദനകളിൽ മനുഷ്യ ഹൃദയത്തിൽ സാന്ത്വന സ്പർശമേകാൻ ഫോമാ ഒരുക്കിയ സാന്ത്വന സംഗീതം ഇരുപത്തിഎട്ടാമത്തെ എപ്പിസോഡിലേക്കെത്തിയിരിക്കയാണ് . അനിയൻ ജോർജ്ജ് , ബിജു തോണിക്കടവിൽ, ദിലീപ് വർഗ്ഗീസ് ,ബൈജു വർഗ്ഗീസ് എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത് . എല്ലാ ഞായറാഴ്ചയും രാത്രി ന്യൂയോർക്ക് സമയം രാത്രി എട്ടുമണിക്ക് ഏവർക്കും ഈ പരിപാടി സൂമിലൂടെ ആസ്വദിക്കാവുന്നതാണ്. ഇതുവരെ കുട്ടികളടക്കം നൂറിലധികം ഗായകരെയും
ഇരുപത്തി അഞ്ചിലധികം പ്രഗത്ഭരായ അവതാരകരെയും ഈ പരിപാടിയിലൂടെ
ജനങ്ങൾക്ക് പരിചയ പ്പെടു ത്താൻ കഴിഞ്ഞു
ഈ എപ്പിസോഡിൽ രവി നായർ ,ജെറിൻ ജോർജ്ജ് , അലക്സ് ഫ്രാൻസിസ് , ലിജി എന്നിവർ ഗാനമാലപിക്കും . വയലാർരാമവർമ്മ യ്‌ക്ക് സ്‌മരണാജ്ഞലി അർപ്പിച്ച് തിരഞ്ഞെടുത്ത ഗാനങ്ങളായി ഗായകർ പ്രേക്ഷർക്ക് മുന്നിൽ എത്തുന്നു .
സിബി ഡേവിഡ്,ഡോ. ജിൽസി ഡിൻസ് , എന്നിവരാണ് അവതാരകർ , ബോബി ബാൽ അവതരണ സഹായവും നൽകുന്നു .
ഫോമാ മലയാളി ഹെൽപ്പ് ലൈൻ വഴിയായി സാന്ത്വന സംഗീതം ആയിരകണക്കിന് സംഗീതാസ്വാദകരിലെത്തുകയാണ് .സേവന മനസ്സുള്ള അമേരിക്കൻ മലയാളി സംഗീത പ്രേമികളുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി മനുഷ്യ ഹൃദയങ്ങളിൽസ്നേഹ മഴയായി പെയ്തിറങ്ങുന്നു സാന്ത്വന സംഗീതം.
സിജി ആനന്ദ് , സിറിയക് മാളിയേക്കൽ , ജെയിൻ മാത്യൂസ് , സജൻ മൂലപ്ലാക്കൽ , റോഷിൻ മാമ്മൻ , സാജു ജോസഫ് ,എന്നിവരാണ് കോർഡിനേറ്റർസ് . മഹേഷ് മുണ്ടയാടി ഫേസ്ബുക് ലൈവും ( ഇവെന്റ്സ് യു എസ് എ ) കണ്ണൻ കലാവേദിഡിസൈൻ & ഗ്രാഫിക്സ് ഉം നിർവഹിക്കുന്നു
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് , ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ , ട്രെഷറർ തോമസ് ടി ഉമ്മൻ , വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ എന്നിവർഅടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാവിധ പിന്തുണയും നൽകി സംരംഭത്തിന്റെ നടത്തിപ്പ് സുഗമമാക്കുന്നു
We cordially welcome to
Swanthana Sangeetham
Every Sunday
Time: 8:00 PM (ET)
Join Zoom Meeting
https://us02web.zoom.us/j/310165332
Meeting ID: 310 165 332
Audio call:
301 715 8592
ID 310 165 332 #
Pass word 910498#