ഹൈദരാബാദ്: തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ മഡന്നപെറ്റ് മേഖലയിലെ ഒരു അപാര്‍ട്മെന്റിലെ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുമായി ബന്ധപ്പെട്ടതായും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ സോണല്‍ കമീഷണര്‍ അശോക് സമ്രാട്ട് പറഞ്ഞു.
”അസുഖബാധിതരില്‍ ഒരാള്‍ കോവിഡ് രോഗിയുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്ബ് ഈ അപാര്ട്മെന്റില് കുറച്ചാളുകള്‍ ചേര്‍ന്ന് ജന്‍മദിനാഘോഷ പരിപാടി സംഘടിപ്പിച്ചതായും സമ്രാട്ട് സൂചിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്ക്കാണോ കോവിഡ് പടര്‍ന്നതെന്നത് സ്ഥിരീകരിച്ചിട്ടില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം തെലങ്കാനയില്‍ 1454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 959 പേര്‍ രോഗമുക്തി നേടുകയും 34 പേര്‍ മരിക്കുകയും ചെയ്തു.