വാഷിംഗ്ടണ്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന് കഴിയുമെന്നും രണ്ടാഴ്ചയായി താന്‍ അത് കഴിക്കുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിനെ എതിര്‍ത്ത് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ) രംഗത്തെത്തിയത്.
ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്നോ കൊവിഡിനെതിരെ ഈ മരുന്ന് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നോ ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എഫ്.ഡി.എ പറയുന്നത്. അവസ്ഥ ഇതായിരിക്കെ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഇത്തരത്തില്‍ പറയുന്നത് ജനങ്ങളില്‍ തെറ്റിദ്ദാരണ ഉണ്ടാക്കുമെന്നു എഫ്.ഡി.എ ചൂണ്ടിക്കാട്ടി.
ക്ലിനിക്കല്‍ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമേ ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിന് നല്‍കാനാകൂ എന്നും അവര്‍ പറഞ്ഞു. ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡിന് ബെസ്റ്റാണെന്നും അതിന് ഏറ്റവും നല്ല ഉദാഹരണം താനാണെന്നുമാണ് ട്രംപ് പറഞ്ഞത്. അതേസമയം, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേക്ക് അടുക്കുകയണ്. 94,962 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്.