സംസ്ഥാനാത്തെ 1018 ഓളം സ്ഥലങ്ങളുടെ ഇംഗ്ലീഷ് പേര് മാറ്റാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ് ഉച്ചാരണത്തോട് സാമ്യമുള്ള രീതിയിലാകും പെരുമാറ്റം. സ്ഥലങ്ങളുടെ പേര് മാറ്റുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ തീരുമാനിച്ച കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
വിവിധ ജില്ലാ ,ഭരണാധികാരികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നടപടി. ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനം നടപ്പിലാക്കുക. 2018-19 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കാര്യമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. സ്ഥലപ്പേരുകളുടെ ഇംഗ്ലീഷ് പേരുകള്‍ തമിഴ് പേരുകളുടെ ഉച്ചാരണവുമായി ഏറെ വേറിട്ട് നില്‍ക്കുന്നതാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍.
ഇംഗ്ലീഷില്‍ പേര് മാറ്റിയ ചില പ്രധാന സ്ഥലങ്ങള്‍ :
- V.O.C Nagar – Va. Oo. Si Nagar
- Tondiarpet – Thandaiyaarpettai
- Purasawalkam – Purasaivaakkam
- Kodungaiyur – Kodungaiyoor
- Mylapore – Mayilaappoor
- Ekkattuthangal – Eekkattuthangal
- Sholinganallur – Solinganalloor
- Ambattur – Ambaththoor
- Egmore – Ezhumboor
- Guindy Park – Gindi Poonga (പൂങ്ക എന്നാല്‍ പാര്‍ക്കിന്റെ തമിഴ്)
- Thiruvottriyur – Thiruvotriyoor Firka
- Thirumulaivoyal – Thirumullaivaayal
- Tuticorin – Thooththukkudi
- Coimbatore – Koyampuththoor
- Puducherry – Puthucherry
- Vellore – Veeloor
- Budangudi – Boothangkudi
- Dharmapuri – Tharumapuri
- Gudalur – Koodaloor
- Perianaicken Palayam – Periyanayakkan Palayam
ബ്രിട്ടീഷ് ഭരണകാലത്താണ് പല സ്ഥലപ്പേരുകളും ഈവിധം തെറ്റി ഉച്ചരിച്ചു തുടങ്ങുന്നത്. കേരളത്തില്‍ കോഴിക്കോടിനെ ഇംഗ്ലീഷില്‍ കാലികറ്റ് എന്ന് എഴുതുന്നത് പോലെയാണ് തമിഴ്‌നാട്ടിലെ തിരുവല്ലിക്കെനി ഇത്രയും കാലം ഇംഗ്ലീഷില്‍ ട്രിപ്ലികേന്‍ ആയത്. ഒരു പ്രദേശം എന്ന് തമിഴില്‍ അര്‍ഥം വരുന്ന ‘പേട്ട ‘ ഇംഗ്ലീഷില്‍ എഴുതുമ്ബോള്‍ ‘പേട്ട്’ ആക്കിയിരുന്നു. ഉദാഹരണത്തിന് ചെന്നൈ നഗരത്തിലുള്ള സെയ്ദാപ്പെട്ട്, ക്രോംപേട്ട്, റാന്നിപ്പേട്ട് എന്നീ സ്ഥലങ്ങള്‍ ഇനി മുതല്‍ ഇംഗ്ലീഷിലും സെയ്ദാപേട്ട, ക്രോംപേട്ട, റാന്നിപേട്ട എന്ന് തന്നെയാകും ഉച്ചരിക്കുക.