ഗുദൗരി റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടലിലാണ് സംഭവം. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. തബ്ലിസിയയിലെ എംബസിയാണ് മരണവിവരം പുറത്തുവിട്ടത്. കൊലപാതകമാണോ എന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ജോര്‍ജിയ പൊലീസ് വ്യക്തമാക്കി. മൊത്തം 11 പേര്‍ സംഭവത്തില്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
റിസോര്‍ട്ടിന്റെ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചവരെല്ലാം. ഇവരെ ഹോട്ടലിലെ വിശ്രമ കേന്ദ്രത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറികള്‍ക്ക് സമീപത്ത് നിന്നായി ഒരു പവര്‍ ജനറേറ്റര്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് വൈദ്യുതി തട്‌സസം സംഭവിച്ചാല്‍ ഉപയോഗിക്കാന്‍ പാകത്തിന് ഇത് ഇവിടെ എത്തിച്ചത്.
ഇതില്‍ നിന്നാണോ വിഷവാതകമുണ്ടായതെന്നും പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധിക്കുന്നുണ്ട്.
സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നാണ് പൊലീസ് നല്‍കുന്ന വിവരമെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ആക്രമണം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല