കോട്ടയം: ജില്ലയില്‍നിന്നും 1,464 അതിഥി തൊഴിലാളികള്‍ കൂടി പശ്ചിമബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്നും പശ്ചിമബംഗാളിലെ ബെര്‍ഹാംപോര്‍ കോര്‍ട്ടിലേക്കുള്ള ട്രെയിന്‍ ഇന്ന് വൈകീട്ട് 4.10നാണ് പുറപ്പെട്ടത്. ഇതോടെ ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6,021 ആയി.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് 44 കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെ സ്റ്റേഷനിലെത്തിച്ചു. കോട്ടയം-350, ചങ്ങനാശ്ശേരി- 350, വൈക്കം- 214, മീനച്ചില്‍- 350, കാഞ്ഞിരപ്പള്ളി- 200 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ മോന്‍സി അലക്‌സാണ്ടര്‍, ജിയോ ടി മനോജ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.