റഷ്യയിലെ ഒരു പൂച്ചയ്ക്ക് 17 കിലോഗ്രാം ഭാരമുണ്ടെന്ന് കണ്ടെത്തി. ഒരു ചെറിയ മനുഷ്യ കുട്ടിക്ക് തുല്യമാണ് ഈ ഭാരം. ജനിക്കുമ്പോൾ സാധാരണ കുട്ടികൾ 2 മുതൽ 3 കിലോ വരെ ഭാരമാണ് ഉണ്ടാകുക. അപ്പോൾ ഈ പൂച്ചയുടെ ഭാരം എത്ര അധികമാണെന്ന് ചിന്തിച്ച് നോക്കൂ.  

ആശുപത്രിയുടെ ബേസ്മെൻ്റിൽ നിന്ന് രക്ഷിച്ച പൂച്ചയ്ക്ക് അവിടുത്തെ ജീവനക്കാർ ബിസ്കറ്റും സൂപ്പും അമിതമായി ഭക്ഷണം നൽകി. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ, ഈ അമിത സ്നേഹവും ആപത്തായി. 

ക്രോഷിക് അഥവ റഷ്യൻ ഭാഷയിൽ ‘ക്രംബ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഓറഞ്ച് ടാബി പൂച്ചയെ രക്ഷപ്പെടുത്തി, മുൻ ഉടമകൾ ഉപേക്ഷിച്ചതിന് ശേഷം ബേസ്മെൻ്റിൽ താമസിക്കുകയായിരുന്നുവെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.