മസ്​കത്ത്​: ഒമാനില്‍ 175 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3399 ആയി. പുതിയ രോഗികളില്‍ 123 പേര്‍ വിദേശികളാണ്​. രോഗമുക്​തി നേടിയവരുടെ എണ്ണം 1117 ആയി ഉയര്‍ന്നിട്ടുമുണ്ട്​. 2265 പേരാണ്​ ഇപ്പോള്‍ അസുഖബാധിതരായിട്ടുള്ളത്​. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേര്‍ മരണപ്പെട്ടു. പുതിയ രോഗികളില്‍ 133 പേര്‍ മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതര്‍ 2476 ആയി. 646 പേര്‍ക്കാണ്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്​.

വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ചുവടെ;
1. മസ്​കത്ത് ഗവര്‍ണറേറ്റ്​: മത്ര-1727, 458; മസ്​കത്ത്​ -23, 4; ബോഷര്‍- 293,76; അമിറാത്ത്​-66,13; സീബ്​ -361, 95; ഖുറിയാത്ത്​-6,0.
2. തെക്കന്‍ ബാത്തിന: ബര്‍ക്ക- 143, 69; വാദി മആവില്‍- 10,1; മുസന്ന-46, 23; നഖല്‍ -20,2; അവാബി- 44,20; റുസ്​താഖ്​ -46,10.
3. ദാഖിലിയ: നിസ്​വ-61, 59; സമാഇല്‍-29,21; ബിഡ്​ബിദ്​-13,3; ഇസ്​കി -8,4; മന- 3,1; ഹംറ- 3,3; ബഹ്​ല -21,14; ആദം-30​,0.
4. വടക്കന്‍ ബാത്തിന: സുവൈഖ്​ -32, 19; ഖാബൂറ-16,12; സഹം-20,9; സുഹാര്‍ -44,16; ലിവ -10,8; ഷിനാസ്​- 38,21.
5. തെക്കന്‍ ശര്‍ഖിയ: ബുആലി- 127,89; ബുഹസന്‍- 1,1 സൂര്‍-20,5; അല്‍ കാമില്‍ -9,0.
6. ദാഹിറ: ഇബ്രി- 40,7; ദങ്ക്​-12,5; യന്‍കല്‍ -1,0.
7. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 9,8; അല്‍ ഖാബില്‍- 4,4; ബിദിയ -4,1; മുദൈബി -20,15
8. ദോഫാര്‍: സലാല- 18,11
9. ബുറൈമി -15, 5
10. മുസന്ദം: ഖസബ്​ -^5,4, മദാ-1,1