കുവൈറ്റ് സിറ്റി – കുവൈത്തില്‍ കൊറോണ വൈറസ്‌ രോഗത്തെ തുടര്‍ന്ന് 9 പേര്‍ കൂടി മരണമടഞ്ഞു. രോഗ ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നവരാണ് മരിച്ചത്. രാജ്യത്ത് കൊറോണ മരണസംഖ്യ 165 ആയി. 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിച്ചത്. 7030 ഇന്ത്യാക്കാരുള്‍പ്പെടെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21967 ആയി. ഫര്‍വാനിയയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 200 പേരും അഹമദിയില്‍ 190 ഉം ഹവല്ലിയില്‍ നിന്നും 130 പേരും കേപിറ്റല്‍ ഗവര്‍ണറേറ്റില്‍ 55ഉം ജഹറയില്‍ നിന്നും 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച രാജ്യം തിരച്ചുള്ള കണക്കുപ്രകാരം കുവൈറ്റ് സ്വദേശികള്‍ 148 പേര്‍ക്കും ഈജിപ്റ്റ് പൗരന്മാര്‍ 96 ഉം ബംഗ്ലാദേശ് പൗരന്മാര്‍ 73 മറ്റുള്ളവര്‍ വിവിധ രാജ്യങളില്‍ നിന്നുള്ളവരാണു.
അതേസമയം ഇന്ന് 504 പേര്‍ കൂടി രോഗമുക്തിനേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6621 ആയി. ആകെ പേരാണു 15181 ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്‌. ഇവരില്‍ 182 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.