വാഷിംഗ്ടണ്‍ ഡിസി: 2020 അവസാനത്തോടെ അമേരിക്കയില്‍ കൊറോണ വൈറസിനുള്ള വാക്സിന് ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ വാക്സിന് ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം വാക്സിന് കണ്ടുപിടിച്ചാല്‍ അവരെ അഭിനന്ദിക്കാന്‍ മടിയില്ല.
കോവിഡ് പ്രതിരോധ വാക്സിന് ഏത് രാജ്യക്കാര്‍ കണ്ടുപിടിക്കുന്നു എന്നത് കാര്യമാക്കേണ്ട. ഫലപ്രദമായ വാക്സിന് ലഭിക്കണമെന്നു മാത്രമാണ് ആഗ്രഹമെന്നും ട്രംപ് പറഞ്ഞു. വാക്സിന് ഗവേഷണ പ്രക്രിയയുടെ ഭാഗമായി മനുഷ്യരിലും അതിവേഗമാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതുണ്ടാക്കുന്ന, അപകടങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, എന്താണ് ചെയ്യുന്നതെന്ന ബോധ്യത്തോടെയാണ് വാക്സിന് പരീക്ഷണത്തിനു തയ്യാറായിരിക്കുന്നത് എന്നായിരുന്നു ട്രംപിന്റെ മറുപടി. കോവിഡ് നിയന്ത്രണവിധേയമാകുന്നതോടെ സെപ്റ്റംബറില്‍ രാജ്യത്തെ സ്കൂളുകളും സര്‍വകലാശാലകളും വീണ്ടും തുറക്കാന്‍ ആവശ്യപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.