ശബരിമലയിൽ ഈ മണ്ഡലകാലത്തെ വരുമാനം മുൻവർഷങ്ങളെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ഇത് താൽക്കാലികമായി ലഭ്യമായ കണക്കുകളാണെന്നും മന്ത്രി പറഞ്ഞു.
കൃത്യമായി നടത്തിയ നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമായി പരാതികളില്ലാത്ത മണ്ഡല തീർഥാടന കാലമാണ് ഇത്തവണത്തേതെന്നും മന്ത്രി പറഞ്ഞു. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ സന്നിധാനത്ത് എത്തിയതായിരുന്നു മന്ത്രി.
ഇത്തവണ ഒരു ലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും 41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.