മസ്കത്ത്: ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്ച 404 പേര്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതര്‍ 5029 ആയി. പുതിയ രോഗികളില്‍ 337 പേരും വിദേശികളാണ്. 86 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1436 ആയി. രണ്ട് മലയാളികളടക്കം ചികിത്സയിലിരുന്ന 20 പേരാണ് ഇതുവരെ മരണപ്പെട്ടത്. 3573 പേരാണ് നിലവില്‍ അസുഖബാധിതരായി ചികിത്സയിലുള്ളത്. പുതിയ രോഗികളില്‍ 363 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതര്‍ 3830 ആയി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ചുവടെ;
1. മസ്കത്ത് ഗവര്‍ണറേറ്റ്: മത്ര-2429, 502; മസ്കത്ത് -27, 6; ബോഷര്‍- 659,84; അമിറാത്ത്-103,15; സീബ് -605,100; ഖുറിയാത്ത്-7,1.
2. തെക്കന്‍ ബാത്തിന: ബര്‍ക്ക- 189, 112; വാദി മആവില്‍- 10,8; മുസന്ന-66, 34; നഖല്‍ -21,18; അവാബി- 44,40; റുസ്താഖ് -56,18.
3. ദാഖിലിയ: നിസ്വ-61, 60; സമാഇല്‍-48,27; ബിഡ്ബിദ്-22,12; ഇസ്കി -13,6; മന- 3,3; ഹംറ- 3,3; ബഹ്ല -22,22; ആദം-55,2.
4. വടക്കന്‍ ബാത്തിന: സുവൈഖ് -48, 30; ഖാബൂറ-17,13; സഹം-27,15; സുഹാര്‍ -62,33; ലിവ -12,10; ഷിനാസ് -44,33.
5. തെക്കന്‍ ശര്‍ഖിയ: ബുആലി- 137,105; ബുഹസന്‍- 3,1 സൂര്‍-42,24; അല്‍ കാമില്‍ -15,0.
6. ദാഹിറ: ഇബ്രി- 52,29; ദങ്ക്-13,12; യന്‍കല്‍ -2,2.
7. ബുറൈമി -46, 5
8. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 9,8; അല്‍ ഖാബില്‍- 4,4; ബിദിയ-5,3; മുദൈബി -21,18
9. ദോഫാര്‍: സലാല- 21,13
10. മുസന്ദം: ഖസബ് -5,4, മദാ-1,1