മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ്​ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ന്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്​ മാ​തൃ​ക​യാ​യി ഖ​ദീ​ജ. 69 വ​യ​സ്സ്​ പി​ന്നി​ട്ട ഇ​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ജോ​ലി ചോ​ദി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു. എ​ല്‍.​എ​സ്.​ജി.​ഡി എ​ന്‍​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ലെ പാ​ര്‍​ട്ട്​ ടൈം ​സ്വീ​പ്പ​റാ​ണ്. പാ​ര്‍​ട്ട്​ ടൈം ​ജോ​ലി​ക്കാ​ര്‍​​ 70ാം വ​യ​സ്സി​ലാ​ണ്​​ വി​ര​മി​ക്കു​ന്ന​ത്.

കൊ​ണ്ടോ​ട്ടി തു​റ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ ഇ​വ​ര്‍​ക്ക്​ വി​ര​മി​ക്കാ​ന്‍ ആ​റു​മാ​സം കൂ​ടി​യാ​ണു​ള്ള​ത്. അ​തി​നി​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി എ​ത്തി​യ​ത്. വ​യ​സ്സും ആ​രോ​ഗ്യ​വും ചൂ​ണ്ടി​ക്കാ​ട്ടി പി​ന്മാ​റാ​ന്‍ പ​ല​രും അ​റി​യി​ച്ച​പ്പോ​ള്‍ സ​ധൈ​ര്യം ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
മ​ല​പ്പു​റം ന​ഗ​ര​സ​ഭ 40ാം വാ​ര്‍​ഡി​ലെ പെ​രു​മ്ബ​റ​മ്ബ്​ ഹി​ദാ​യ​ത്തു​ല്‍ ഇ​സ്​​ലാം മ​ദ്​​റ​സ ബൂ​ത്തി​ല്‍ പോ​ളി​ങ്​ അ​സി​സ്​​റ്റ​ന്‍​റാ​യാ​ണ്​​​ ഡ്യൂ​ട്ടി. സാ​നി​റ്റൈ​സ​റും മ​റ്റു സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​ക​യാ​ണ്​ ജോ​ലി. പ​ത്താം ക്ലാ​സു​വ​രെ പ​ഠി​ച്ച ഇ​വ​ര്‍ 1993ല്‍ ​മ​ഞ്ചേ​രി മേ​ലാ​ക്കം പി.​ഡ​ബ്ല്യു.​ഡി ഓ​ഫി​സി​ലാ​ണ്​ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്​​.

ആ​ദ്യ​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ജോ​ലി​ ചെ​യ്യു​ന്ന​തെ​ന്നും ഒ​രു ബു​ദ്ധി​മു​ട്ടും ഇ​ല്ലെ​ന്നും ഖ​ദീ​ജ പ​റ​യു​ന്നു. ഓ​മാ​നൂ​ര്‍ ഒ.​എം. വീ​ട്ടി​ല്‍ ബീ​രാ​ന്‍ കു​ട്ടി​യാ​ണ്​ ഭ​ര്‍​ത്താ​വ്. റ​സി​യ, ശാ​ഹി​ദ, സ​റീ​ന, മു​ഹ​മ്മ​ദ്​ റാ​ഫി എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.