തിരുവനന്തപുരം ∙ കേരളത്തില്‍ കൊറോണ ബാധിച്ചവര്‍ എണ്‍പതിലേറെ പേര്‍. ഇന്നലെ മാത്രം 82 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം (14), മലപ്പുറം (11), ഇടുക്കി (9), കോട്ടയം (8), ആലപ്പുഴ (7), കോഴിക്കോട് (7), പാലക്കാട് (5), കൊല്ലം (5), എറണാകുളം (5), തൃശൂര്‍ (4), കാസര്‍കോട് (3), കണ്ണൂര്‍ (2), പത്തനംതിട്ട (2) ജില്ലകളിലാണിത്.
53 പേര്‍ വിദേശത്തു നിന്നും 19 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 5 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍; 5 പേര്‍ക്ക് സമ്ബര്‍ക്കം വഴി. 24 പേര്‍ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ചൊവ്വാഴ്ചയാണ് (86 പേര്‍).