കോവിഡ്–-19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുമ്ബോള്‍ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര് രോഗമുക്തരായി. 17 ശതമാനമാണ് രോഗമുക്തി നിരക്ക്.
രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച ഏഴ് വിദേശികളില്‍ നാലുപേര്‍ക്ക് രോഗം ഭേദമായി. മൂന്നുപേര്‍ ചികിത്സയിലാണ്. മാര്‍ച്ച് ഒമ്ബതിനും 20നും ഇടയില്‍ രോഗം സ്ഥിരീകരിച്ച 25 പേരില്‍ 84 ശതമാനവും രോഗമുക്തരായി. റാന്നിയിലെ വൃദ്ധദമ്ബതികളുടെയും ഗുരുതര സ്ഥിതിയിലായ ബ്രിട്ടീഷ് പൗരന് ബ്രയാന്‍ നീലിന്റെയും ജീവന് രക്ഷിക്കാനായതും കേരളത്തിന് അഭിമാനമായി.