ജോസഫ് ജോൺ ചൂണ്ടക്കാരൻ (ജോണി – 74) ഏപ്രിൽ മൂന്നിന് ലോസ് ആഞ്ചലസിൽ നിര്യാതനായി. തൃശൂർ വരാന്തരപ്പള്ളി സ്വദേശിയായ ജോസഫ് ജോൺ നാലു പതിറ്റാണ്ടിലേറെയായി ലോസ് ആഞ്ചലസ് മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമായിരുന്നു. ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകാംഗമാണ്.

കണ്ണൂർ മറ്റപ്പള്ളി കുടുംബാംഗം ആനിയാണ് ഭാര്യ. ലെസ്റ്റർ ഏക മകനാണ്. ബ്ലെസ്സി മരുമകൾ. മാലക്കായ്, മകെയ്‌ല, മാക്സിമസ് എന്നിവരാണ് പേരക്കുട്ടികൾ.

ജോസഫ് ജോണിന്റെ നിര്യാണത്തിൽ ലോസ് ആഞ്ചലസ് സമൂഹത്തിലെ നാനാതുറകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. ശവസംസ്‌കാരം പിന്നീടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.