ലോസ് ആഞ്ചലോസ്: സ്റ്റീവൻ സ്പീൽബർഗിന്റെ ജോസ് സിനിമയിലെ മിസിസ് കിന്റ്നർ ആയി അഭിനയിച്ച ലീ ഫിയേറോ (91) കോവിഡ് ബാധിച്ചു മരണമടഞ്ഞു. ഓഹായോയിൽ ഒരു വൃദ്ധസദനത്തിലായിരുന്നു അന്ത്യം.
1975-ൽ പുറത്തിറങ്ങിയ ജോസിൽ കൂറ്റൻ വെള്ളസ്രാവിന്റെ ഇരയായി മാറിയ അലക്സ് എന്ന കുട്ടിയുടെ അമ്മയായാണ് ലീ അഭിനയിച്ചത്. ഇതിന്റെ തുടർച്ചയായി 1987-ൽ ഇറങ്ങിയ ജോസ് – ദ റിവെൻജിലും ലീ അഭിനയിച്ചു. നാലു ദശാബ്ദത്തോളും മാസച്യൂസെറ്റ്സിലെ മർത്താസ് വിൻയാഡിൽ താമസിച്ച ലീ അവിടത്തെ ഐലൻഡ് തിയറ്ററിന്റെ ഭാഗമായിരുന്നു. സംവിധാനകല പഠിപ്പിച്ചിരുന്നു.