ന്യൂഡല്‍ഹി:ഏപ്രില്‍ 14ന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന്
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുള്ള ആവശ്യപ്പെടലുകള്‍ക്ക് പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം.
‘ഒരു നല്ല നാളയ്ക്ക് വേണ്ടി കുറച്ചുകാലം അല്പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാം’എന്നും വെങ്കയ്യ നായിഡു പറഞ്ഞു. എന്തു തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം. ഏപ്രില്‍ 14 ന് ശേഷവും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നിലവിലെ അതേ മനോഭാവം തന്നെ തുടരണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.