അഹമ്മദാബാദ്; കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങി. രാജ്യത്തെ ഏറെ ഞെട്ടിക്കുന്ന മരണം സംഭവിച്ചത് ഗുജറാത്തിസല് ജംനഗറിലാണ്. ഏപ്രില്‍ അഞ്ചിന് ആയിരുന്നു കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് കുഞ്ഞിന്റെ മരണ കാരണം.
കുടിയേറ്റക്കാരനായ തൊഴിലാളികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. ഇവര്‍ അടുത്തൊന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല. ജംനഗറിലെ ഗവണ്മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടിലാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇതോടെ കൊറോണ ബാധിച്ച് ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി.