വയനാട്: വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് 13 മെട്രിക് ടണ്‍ അരി നല്കി രാഹുല്‍ഗാന്ധി എംപി. ഒരോ പഞ്ചായത്തുകള്‍ക്കും 500 കിലോ അരി വീതം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി.
ഇതോടൊപ്പം സാമൂഹ്യ അടുക്കളയിലേക്ക് 50 കിലോ വീതം കടലയും വന്‍പയറും നല്‍കുമെന്നാണ് വിവരം. ഇന്നു മുതല്‍ ഇവ വിതരണം ചെയ്യും.
ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായവര്‍ക്ക് ഭക്ഷണം എത്തിക്കാനാണ് പഞ്ചായത്ത് തലത്തില്‍ കമ്യൂണിറ്റി കിച്ചനുകള്‍ തുടങ്ങിയത്. ജില്ലയില്‍ 338 പേര് കൂടി കോവിഡ്-19 നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആയി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ്-19 സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 10 പേര് മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.