തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഞായറാഴ്ചകളില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ മോട്ടോര്‍വാഹന വര്‍ക്ക്ഷോപ്പുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇൗ ആഴ്ച മുതല്‍ ഇത് നിലവില്‍ വരും. വര്‍ക്ക് ഷോപ്പുകള്‍ തുറക്കുന്ന ദിവസങ്ങളില്‍ ആട്ടോമൊബൈല്‍ സ്പെയര്‍പാര്‍ട്സ് ഷോപ്പുകള്‍ക്കും തുറക്കാം. കൂടാതെ ഫാന്‍, എ.സി. വില്‍പന,റിപ്പയര്‍ ഷോപ്പുകള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ബര്‍ഷോപ്പുകള്‍ക്കും ഒരുദിവസം അനുമതി നല്‍കുന്നത് പരിഗണനയിലുണ്ട്. ഇലക്‌ട്രീഷ്യന്‍മാര്‍ക്ക് ജോലിക്ക് പോകാനും ഫ്ളാറ്റുകളിലെ കേന്ദ്രീകൃത സംവിധാനങ്ങളിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനും അനുമതിയുണ്ട്. വീട്ടില്‍ കഴിയുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കാന്‍ ലൈബ്രറികള്‍ക്കും അനുമതി നല്‍കി.