ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധിച്ച്‌ രാജ്യത്ത് ഇന്ന് 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ എട്ട് പേരും ഗുജറാത്ത്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ രണ്ട് പേര്‍ വീതവും തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലായി ഓരോരുത്തരും മരിച്ചു. ഇന്ന് 398 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രാജ്യമെമ്ബാടുമായി 5649 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 502 പേര്‍ രോഗമുക്തി നേടി.

കേരളത്തില്‍ ഒമ്ബത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 345 പേര്‍ രോഗബാധിതരായപ്പോള്‍ 84 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയില്‍ 117 പേര്‍ക്ക് കൂടി രോഗം ബാധിച്ചു.ആകെ 1135 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 79 പേര്‍ രോഗമുക്തി നേടി. ഇതുവരെ 72 പേരാണ് മരിച്ചത്.

തമിഴ്‌നാട്ടില്‍ 48 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 738 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 21 പേര്‍ രോഗമുക്തി നേടി. എട്ട് മരണം.

തെലങ്കാനയില്‍ 49 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 453 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 45 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 11.

രാജസ്ഥാനില്‍ 20 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ആകെ 363 പേരെ രോഗം ബാധിച്ചപ്പോള്‍ രോഗമുക്്തി നേടിയവര്‍ 25 ആണ്. രണ്ട് മരണം.

ഉത്തര്‍പ്രദേശില്‍ 29 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 361 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 31 പേര്‍ രോഗമുക്തരായി. നാല് മരണം.

ആന്ധ്രപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 34 പേര്‍ക്കാണ്. ആകെ 348 പേര്‍ രോഗബാധിതരായപ്പോള്‍ ആറ് പേര്‍ രോഗമുക്തി നേടി. മൂന്ന് പേര്‍ മരിച്ചു.

ഗുജറാത്തില്‍ 11 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 186 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 25 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 16.

കര്‍ണാടകത്തില്‍ ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 181 പേരാണ് രോഗബാധിതരായത്. രോഗമുക്തി നേടിയത് 25 പേര്‍. അഞ്ച് പേര്‍ മരിച്ചു.

ഹര്യാനയില്‍ 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 167 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ രോഗമുക്തി നേടിയത് 32 പേരാണ്. രണ്ട് മരണം.

ജമ്മുകാശ്മീരില്‍ ഇന്ന് 33 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 158 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ രോഗമുക്തി നേടിയത് ആറ് പേരാണ്. മൂന്ന് പേര്‍ മരിച്ചു.

പഞ്ചാബില്‍ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 106 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ എട്ട് പേര്‍ രോഗമുക്തി നേടി.

പശ്ചിമബംഗാളില്‍ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 99 പേര്‍ രോഗബാധിതരായപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 13. അഞ്ച് പേര്‍ മരിച്ചു.

ഉത്തരാഖണ്ഡില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 33 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ അഞ്ച് പേര്‍ രോഗമുക്തി നേടി.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 11 പേരാണ് രോഗബാധിതര്‍.