കൊവിഡ് 19 പ്രതിരോധ ഫണ്ടായ പിഎം കെയേഴ്‌സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആമിര്‍ഖാന്‍ സംഭാവന നല്‍കി . സിനിമാ മേഖലയിലെ തൊഴിലാളികളുടെ സംഘടനയ്ക്കും മറ്റ് ചില എന്‍.ജി.ഒകള്‍ക്കും ആമിറിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഒന്നും അദ്ദേഹം പരസ്യമാക്കിയിട്ടില്ല.

ആമിര്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പിറകില്‍ പ്രവര്‍ത്തിച്ചിരുന്ന ദിവസ വേതനക്കാര്‍ക്കും ആമിര്‍ സഹായം നല്‍കിയിട്ടുണ്ട്.