തിരുവനന്തപുരം: പൊതുജനങ്ങൾ സാധാരണ തുണികൊണ്ടുള്ള മാസ്ക് ഉപയോഗിച്ചാൽ മതിയെന്നു മുഖ്യമന്ത്രിയുടെ നിർദേശം. മാസ്കുകൾ വൃത്തിയായി കഴുകി വീണ്ടും പുനരുപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്ക് ഉപയോഗം വ്യാപിപ്പിക്കുന്പോൾ ഏതൊക്കെ മാസ്ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതിൽ കൃത്യത വേണം. എൻ 95 മാസ്ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവർക്കുമാണ് വേണ്ടത്. പൊതുജനങ്ങൾ സാധാരണ തുണികൊണ്ടുള്ള മാസ്ക് ഉപയോഗിച്ചാൽ മതി. കഴുകി വീണ്ടും പുനരുപയോഗിക്കാൻ കഴിയുന്നതാവണം ഇത്.
രക്തദാനത്തിന് തയാറാകാണമെന്ന അഭ്യർഥന സമൂഹം വലിയ നിലയിലാണു സ്വീകരിച്ചത്. വ്യാഴാഴ്ച 1023 പേർക്ക് രക്തം നൽകാൻ കഴിഞ്ഞു. 4596 ഫയർ ആൻഡ് റെസ്ക്യു, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്തദാനത്തിന് സന്നദ്ധരായുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.