കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനയുണ്ടായതായി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 355 കേസുകള്‍ ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 3287 ആയതായി വക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുള്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 666 കേസുകള്‍ ആണ് ഇതുവരെ രോഗമുക്തി നേടിയത്. പുതുതായി 3 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 44 ആയി.
കൊറോണ ബാധിതരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് റിയാദ്, മദീന, മക്ക, ജിദ്ദ എന്നിവിടങ്ങളില്‍ ആണ്. മദീനയില്‍ 89, റിയാദിലും മക്കയിലും 83 വീതം, ജിദ്ദയില്‍ 45 ഉം കേസുകള്‍ ആണ് ഇന്ന് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.