തിരുവനന്തപുരം: ലോക്ഡൗണിനുശേഷം കോവിഡ് വ്യാപനം തടയാനും സുരക്ഷിത യാത്ര ഉറപ്പുവരുത്താനുമുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ശുപാര്‍ശ മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് നല്കി.
പനി, ചുമ, ജലദോഷം എന്നീ രോഗങ്ങളുള്ളവരെ പൊതുവാഹനങ്ങളില്‍ കയറ്റരുത്, പൊതുവാഹനങ്ങളില്‍ എ സി അനുവദിക്കരുത്, ഇരുചക്രവാഹനമോടിക്കുന്നവര്‍ ഫുള്‍വൈസര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കരുത്. യാത്രക്കാര്‍ പിന്‍വശത്തെ വാതിലിലൂടെ കയറുകയും മുന്നിലെ വാതിലിലൂടെ ഇറങ്ങുകയും വേണം. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്ബരുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കണം. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്ബരുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കണം.
ബസുകളില്‍ കര്ട്ടന്, കിടക്കവിരികള്‍, ഭക്ഷണവിതരണം എന്നിവ പാടില്ല. ഡ്രൈവറും ജീവനക്കാരും യാത്രക്കാരും മാസ്ക് ഉപയോഗിക്കണം. അന്തര്‍സംസ്ഥാന ബസുകളിലെ യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ വെബ് അധിഷ്ഠിത ഡേറ്റാബേസില്‍ ശേഖരിക്കണം. അന്തസ്സംസ്ഥാന വാഹനങ്ങള്‍ ചെക്ക്പോസ്റ്റുകളിലും മറ്റുള്ളവ യാത്രകഴിഞ്ഞും അണുവിമുക്തമാക്കണം. യാത്രക്കാര്‍ ബസില്‍ കയറുമ്ബോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
ഇരുചക്രവാഹനമോടിക്കുന്നവര്‍ ഫുള്‍വൈസര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം. പിന്നില്‍ ആളെ കയറ്റരുത്.ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ക്കും പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്കുകള്‍ നല്‍കണമെന്നും ബസ്, ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.