കൊവിഡ്- 19 രോഗം പടര്‍ന്നുപിടിക്കുന്നതിനിടെ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. കൊവിഡ് ബാധിച്ചാല്‍ രണ്ടുലക്ഷം രൂപവരെ കവറേജ് ലഭിക്കും. അതോടൊപ്പം തൊഴില്‍ നഷ്ടമായാലും കവറേജ് ലഭ്യമാകും. കൊവിഡ് പോസിറ്റീവ് ആയാല്‍ 100ശതമാനം പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പോളിസിയെന്ന് കമ്ബനി അവകാശപ്പെടുന്നു.

സമ്ബര്‍ക്ക വിലക്കില്‍ പോകേണ്ടിവന്നാല്‍ ഇന്‍ഷൂര്‍ ചെയ്ത തുകയുടെ 50ശതമാനവും ലഭിക്കും. മൂന്നുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരം. 25,000 രൂപ മുതല്‍ രണ്ടുലക്ഷംരൂപവരെയാണ് പരിരക്ഷ ലഭിക്കുക. ഒരുവര്‍ഷത്തേയ്ക്കാണ് പരിരക്ഷ. 15 ദിവസം കാത്തിരിപ്പ് കാലാവധിയുണ്ടാകും. അതായത് പോളിസിയെടുത്ത് 15 ദിവസം കഴിഞ്ഞ് കൊവിഡ് ബാധിച്ചാല്‍ മാത്രമെ കവറേജ് പരിധിയില്‍ വരികയുള്ളൂ.

ജോലി പോകുകയോ തൊഴില്‍ നഷ്ടമുണ്ടാകുകയോ ചെയ്താലും അധിക ആനുകൂല്യം ലഭിക്കുകയും ചെയ്യും. ബജാജ് അലയന്‍സുമായി ചേര്‍ന്ന് ഫോണ്‍പേയും കൊറോണ കെയര്‍പ്ലാന്‍ അവതരിപ്പിച്ചിരുന്നു. 156 രൂപ നല്‍കി പോളിസിയെടുത്താല്‍ 50,000 രൂപവരെ പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. 55 വയസ്സുവരെയുള്ളവര്‍ക്ക് പോളിസി എടുക്കാം. കോവിഡിന് ചികിത്സയുള്ള ഏത് ആശുപത്രിയില്‍ ചികിത്സിച്ചാലും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.