മസ്‌കത്ത്: ഒമാനില്‍ ശനിയാഴ്ച 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 546 ആയി. ഒമാന്‍ ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതുവരെ 109 പേരാണ് രോഗമുക്തി നേടിയത്.
മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. അതേസമയം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ‘മത്രാ’ പ്രവിശ്യയില്‍ നിന്നും കൂടുതല്‍ കൊവിഡ് കേസ് റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെടുന്നത് മലയാളികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. എത്രയും പെട്ടന്ന് തങ്ങളെ നാട്ടിലേക്ക് എത്തിക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.