മ​​​സ്ക​​​റ്റ്: വെ​​​ള്ളി​​​യാ​​​ഴ്ച മു​​ത​​ൽ സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക് ഡൗ​​​ണി​​​ലാ​​യ ഒ​​​മാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​സ്ക​​​റ്റ് നി​​​ശ്ച​​​ല​​​മാ​​​യി. നേ​​​ര​​​ത്തേ ലോ​​​ക്ക് ഡൗ​​​ണി​​​ലാ​​​യ മ​​​ത്ര മാ​​​ർ​​​ക്ക​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് രോ​​​ഗം ബാ​​​ധി​​​ച്ച 206-ൽ 160 ​​​പേ​​​രും പ്ര​​​വാ​​​സി​​​ക​​​ളാ​​​ണ്.

ഇ​​​തി​​​ൽ ഏ​​​റി​​​യ​​​പ​​​ങ്കും ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ്. ഇ​​​ന്ന​​​ല​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 546 ആ​​​ണ്. ഇ​​​ന്ന​​​ലെ മാ​​​ത്രം 62 പു​​​തി​​​യ കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഒ​​​രു വി​​​ദേ​​​ശി ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​രാ​​​ണ് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പു പ്ര​​​കാ​​​രം 1096 പേ​​​ർ രോ​​​ഗ​​​വി​​​മു​​​ക്ത​​​രാ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 47 പേ​​​രും മ​​​സ്ക​​​റ്റ് ഗ​​​വ​​​ർ​​​ണ​​​റേ​​​റ്റി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. രോ​​​ഗി​​​ക​​​ളി​​​ൽ 368 പേ​​​ർ മ​​​സ്ക​​​റ്റി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.