റിയാദ് : കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി കര്‍ഫ്യൂ സമയങ്ങളില്‍ അനുവദനീയ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള നിലവിലെ പാസ് സംവിധാനത്തില്‍ നാളെ മുതല്‍ മാറ്റങ്ങള്‍ വരുത്തി സൗദി അഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കി. നിലവില്‍ കര്‍ഫ്യൂവിലെ ഇളവ്‌ സമയം അവസാനിക്കുന്ന വൈകീട്ട് മുന്ന് മണി കഴിഞ്ഞുള്ള സമയങ്ങളില്‍ പുറത്ത് ഇറങ്ങണമെങ്കില്‍ നിലവിലെ പാസിന് പകരം പുതിയ ഏകീകൃത പാസ് നിര്‍ബന്ധമാക്കി പാസില്‍ വകുപ്പ് മേധാവിയും ആഭ്യന്തര മന്ത്രാലയ സമിതിയും ഒപ്പു വെക്കണം .അത്തരം പാസുകള്‍ ഉള്ളവര്‍ക്കെ നാളെ (ഏപ്രില്‍ 13) മുതല്‍ സഞ്ചാര സ്വാതന്ത്ര്യo അനുവദിക്കൂ. പാസ്‌ ഇല്ലാത്തവര്‍ക്ക് പതിനായിരം റിയാല്‍ പിഴ അടക്കേണ്ടി വരും..

ജീവനക്കാരെ കൊണ്ടു പോകുന്ന വലിയ വാനുകളിലെയും ബസുകളിലേയും ഡ്രൈവര്‍മാര്‍ക്ക് മാത്രം പാസ് മതി. ബസിലും വാനിലുള്ള ആളുകള്‍ക്ക് വേണ്ട. വാഹനത്തിന്‍റെ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ കൊണ്ട് പോകാന്‍ പാടുള്ളൂ ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. അല്ലാത്തപക്ഷം പിഴ അടക്കുമുള്ളവ ചുമത്തും.

അത്യാവശ്യ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കറങ്ങി നടക്കരുത് നടന്നാല്‍ പിഴവീഴും. അവശ്യ വസ്തുക്കള്‍ വാങ്ങി വേഗം വീടണയണം. പുറത്ത് കറങ്ങാനിറങ്ങിയ നിരവധി പേര്‍ക്ക് ഇതിനോടകം പിഴ വീണിട്ടുണ്ട്. രാവിലെ ആറ് മുതല്‍ മൂന്ന് വരെയുള്ള സമയപരിധിയിലും തൊഴില്‍ രേഖകളുള്ളവര്‍ക്കേ പുറത്ത് പോകാനാകൂ. രേഖകള്‍ ഇല്ലാത്തവര്‍ പിടിക്കപെട്ടാല്‍ ഇക്കാമയുടെ കോപ്പി എടുത്തതിന് ശേഷം വിട്ടയക്കുകയും പിന്നിട് അതിലേക്ക് പിഴയുടെ മെസ്സേജ് ലഭിക്കുകയും ചെയ്യും.; മതിയായ രേഖ ഉണ്ടായിട്ടും പിഴചുമത്തുന്ന കേസുകള്‍ ഉണ്ടെങ്കില്‍ അബ്ഷീര്‍ വഴി തന്നെ അപ്പീല്‍ നല്‍കാം,

കോവിഡ് നിയന്ത്രണം നടപ്പാക്കുന്നതിനായിട്ടാണ് കര്‍ഫ്യൂ അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കിയത്. പക്ഷെ പല കമ്ബനികളും അനൂകുല്യത്തിന്റെ മറവില്‍ പാസ്സുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ട് പുറത്തിറങ്ങുന്ന പ്രവണത കഴിഞ്ഞ മൂന്ന് നാല് ദിവസമായി കണ്ടുവരുന്നത്‌ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെയാണ് നിയമം കൂടുതല്‍ ശക്തമാക്കിയതും ഏകീകൃത പാസ് സംവിധാനത്തിലേക്ക് നീങ്ങിയത്.പരമാവധി ആളുകള്‍ വീടുകളില്‍ തന്നെ കഴിയണം മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും.