ഈറോഡ്: തമിഴ്നാട്ടില്‍ കോവിഡ് പോസിറ്റീവായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. പെരുദുരൈ ഐആര്‍ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍ .
ശനിയാഴ്ച രാത്രി സിസേറിയിലൂടെയാണ് ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടി ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ ഉള്‍പ്പെടെ 14 സ്ത്രീകളാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഈറോഡ് ജില്ലയില്‍ ഇതുവരെ 60 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ ആറു വിദേശികള്‍ അടക്കം 56 പേരും പെരുദുരൈ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള നാല് പേര് കോയമ്ബത്തൂരിലെ ഇഎസ്ഐ ആശുപത്രിയിലാണുള്ളത്.