ന്യൂഡല്‍ഹി: പ്രവാസികളെ തല്ക്കാലം നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീം കോടതി.
ഇവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്ച വീണ്ടും ഹരജി പരിഗണിക്കും.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. വിഷയത്തില്‍ നാലാഴ്ച കഴിഞ്ഞ് തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അമേരിക്കയില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിലാണ് സുപ്രീം
കോടതിയുടെ പരാമര്‍ശം. ഗള്‍ഫ്, ഇംഗ്ലംണ്ട്, ഇറാന്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിെലത്തിക്കണമെന്ന ഏഴു ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.